Your Image Description Your Image Description

മസ്കത്ത്: ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ച മൂവരും. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. കമലേഷ് ബെർജ (46),ഹെമ റാണി (54),ഇശാൻ ദേശ് ബന്ധു(31) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മനോജ് മകളായ ദിക്ഷ, റാം മോഹൻ ഇദ്ദേഹത്തിന്റെ മകൾ പ്രിയങ്ക, മരിച്ച കമലേഷിന്റെ അമ്മ രാധാറാണി തുടങ്ങിയവരെ പരിക്കുകളോടെ
ഹൈമ ആശുപ​ത്രിയിൽ പ്രവശേിപ്പിച്ചു.

ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഒമാൻ സന്ദർശിക്കാനെത്തിയ സംഘം സലാലയിൽനിന്ന് മസ്കത്തിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച വാഹനം മുൻപിലുണ്ടായിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച 5 പേരുടെയും മൃതദേഹങ്ങൾ നിസ് വ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *