Your Image Description Your Image Description

മനാമ: കൊലപാതകക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി സഹ തടവുകാരനെ ആക്രമിച്ചു. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയാണ് സഹ തടവുകാരൻ ക്രൂരമായി ആക്രമിച്ചത്. ഇതോടെയാണ് കൊലയാളിക്ക് വീണ്ടും ജയിൽ ശിക്ഷ ലഭിച്ചത്.

സ്ഥി​ര​വൈ​ക​ല്യം വ​രു​ന്ന രീ​തി‍യി​ലാ​ണ് പ്ര​തി സഹതടവുകാരനെ മ​ർ​ദി​ച്ച​ത്. ആ​ക്ര​മ​ണ​ത്തെ വി​ല​യി​രു​ത്തി​യ ഫ​സ്റ്റ് ഹൈ ​ക്രി​മി​ന​ൽ കോ​ട​തി പ്രതിയേയും മ​റ്റു നാ​ലു​പേ​രെ​യും മൂ​ന്ന് വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ചു. 2022 ജൂ​ണി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ആക്രമണത്തിൽ ത​ല​ക്കും താ​ടി​യെ​ല്ലി​നും പ​രി​ക്കേ​റ്റ സ​ഹ​ത​ട​വു​കാ​രനെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ജയിലിനുള്ളിൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ജ​യി​ലി​ലെ സെ​ക്യൂ​രി​റ്റി കാ​മ​റ​യി​ൽ പ​തി​ഞ്ഞ ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് കേസിന് പ്ര​ധാ​ന തെ​ളി​വാ​യി മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *