Your Image Description Your Image Description

തൃശൂർ : തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജി വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കും. ഗൈനക്കോളജിയിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ട്രാവന്‍കൂര്‍ – കൊച്ചി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഫെബ്രുവരി നാലിന് രാവിലെ 11 ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0487 2200310 – 2200319.

Leave a Reply

Your email address will not be published. Required fields are marked *