Your Image Description Your Image Description

മസ്കറ്റ്: ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളില്‍ ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. രാജ്യത്ത് ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് പുറത്തു വന്നിട്ടുണ്ട് . മുസന്ദം, വടക്കൻ ബത്തിന, ഒമാന്‍ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മഴ ലഭിച്ചേക്കാം.

അല്‍ ഹാജര്‍ മലനിരകളും മേഘാവൃതമായിരിക്കും. ഇടവിട്ടുള്ള മഴയും വിവിധ പ്രദേശങ്ങളിൽ പ്രതീക്ഷിക്കാം. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ പിന്തുടരണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *