Your Image Description Your Image Description

കു​വൈ​ത്ത് സി​റ്റി: നഗരത്തിൽ 20 ദി​വ​സ​ത്തി​നി​ടെ എ.ഐ ക്യാമറകൾ ക​ണ്ടെ​ത്തി​യ​ത് 40,000ത്തി​ല​ധി​കം ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങളെന്ന് റിപ്പോർട്ട്. ഡ്രൈ​വി​ങ് സ​മ​യ​ത്ത് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തും സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത​തും ഉൾപ്പെടെയുള്ള ലം​ഘ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​ൻ എ.ഐ ക്യാമറകൾക്കു ക​ഴി​യു​ന്നുണ്ട്. അ​തി​നി​ടെ എ.​ഐ ക്യാമറകൾ സ​ജീ​വ​മാ​യ​ത് ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ 25 ശ​ത​മാ​നം കുറയാൻ വ​ഴി​യൊ​രു​ക്കി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.2023 ഡി​സം​ബ​റു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ 2024 ഡി​സം​ബ​റി​ൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വ​ൻ തോ​തി​ൽ കുറഞ്ഞതായാണ് കണ്ടെത്തൽ. ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക എ​ന്ന ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ൽ എ.​ഐ സാ​ങ്കേ​തി​ക ​വി​ദ്യ​യു​ടെ ഫ​ല​പ്രാ​പ്തി​യാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്. കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം ക​ഴി​ഞ്ഞാ​ൽ ര​ണ്ടാ​മ​ത്തെ വ​ലി​യ മ​ര​ണ​ കാ​ര​ണം വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ്. ഇ​ത് ഗ​ണ്യ​മാ​യി കു​റ​ക്കു​ക​യാ​ണ് ല​ക്ഷ്യം. അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന​തും റെ​ഡ് സി​ഗ്ന​ൽ ലം​ഘി​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെയുള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് വ​ലി​യൊ​രു ശ​ത​മാ​നം അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണം. ക​ഴി​ഞ്ഞ വ​ർ​ഷം 284 പേ​രാ​ണ് കു​വൈ​ത്തി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മരണപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *