Your Image Description Your Image Description

തിരുവനന്തപുരം: വ്യാജമദ്യം തടയാൻ പുതിയ സംവിധാനവുമായി ബെവ്കോ. ഇതിന്റെ ഭാ​ഗമായി ബെവ്കോ വഴി വിൽക്കുന്ന മദ്യകുപ്പികളിൽ ഹോളോ ഗ്രാം പതിക്കും. ഇതിലൂടെ വ്യാജമദ്യത്തെ തിരിച്ചറിയാനും അനധികൃത മദ്യവിൽപ്പന തടയാനുമാകും എന്നാണ് ബെവ്കോ അധികൃതർ വ്യക്തമാക്കുന്നത്. ഏപ്രിൽ ഒന്നുമുതൽ പുതിയ സംവിധാനം നിലവിൽ വരും. കണക്കുകൾ കൃത്യമായി സൂക്ഷിക്കാനും ഇതിലൂടെ കഴിയുമെന്ന് ബെവ്കോ അധികൃതർ വ്യക്തമാക്കി.

മദ്യ വിതരണ കമ്പനികൾ തന്നെയാകും ഹോളോ ഗ്രാം പതിക്കുക. ഇതിന് ശേഷമാകും വെയർ ഹൗസിലെത്തിക്കുക. നിലവിൽ മദ്യ കുപ്പികൾ വെയർ ഹൗസിലെത്തിച്ച ശേഷമാണ് കുപ്പിയുടെ അടപ്പിന് മുകളിൽ സ്റ്റിക്കർ ഒട്ടിക്കുന്നത്. വ്യാജനെ തടയാനും അനധികൃത വിൽപ്പന തടയുന്നതിനുമൊക്കയാണ് ബെവ്ക്കോയുടെ മുദ്രപതിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *