Your Image Description Your Image Description

ഇന്നത്തെ കാലത്ത് സിനിമകള്‍ക്ക് തിയറ്ററുകളിലും ഒടിടിയിലും ലഭിക്കുന്ന സ്വീകാര്യത അപ്രവചനീയമാണ്. ഇപ്പോഴിതാ ഒടിടി റിലീസില്‍ ശ്രദ്ധ നേടുകയാണ് ഒരു തമിഴ് ചിത്രം. കേരളത്തില്‍ ചിത്രീകരണം നടത്തിയ ചിത്രമാണ് എന്നതാണ് മറ്റൊരു കൗതുകം. സമുദ്രക്കനിയെ ടൈറ്റില്‍ കഥാപാത്രമാക്കി നന്ദ പെരിയസാമി രചനയും സംവിധാനവും നിര്‍വ്വഹിച്ച തിരു മാണിക്കം എന്ന ചിത്രമാണ് അത്.

ഡിസംബര്‍ 27 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണ് തിരു മാണിക്കം. എന്നാല്‍ സമ്മിശ്ര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ ഒടിടിയില്‍ എത്തിയപ്പോള്‍ കാണികള്‍ കാര്യമായി വര്‍ധിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ സീ 5 ലൂടെ ജനുവരി 24 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ചിത്രത്തിന് ലഭിച്ച കാഴ്ച സംബന്ധിച്ചുള്ള ഒരു വിവരം സീ 5 തന്നെ പരസ്യപ്പെടുത്തിയിട്ടുണ്ട്. 72 മണിക്കൂറിനുള്ളില്‍ 2 കോടിയില്‍ അധികം സ്ട്രീമിംഗ് മിനിറ്റുകള്‍ ചിത്രം സ്വന്തമാക്കി എന്നതാണ് അത്. ഐഎംഡിബിയില്‍ 9.2 റേറ്റിംഗ് നേടിയിരിക്കുന്ന ചിത്രമാണിത്.

കുമളി, തേക്കടി, മൂന്നാര്‍ എന്നിവിടങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് തിരു. മാണിക്കം. നാസര്‍, വടിവുക്കരസി, തമ്പി രാമയ്യ, ഇളവരസ്, ചിന്നി ജയന്ത് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *