Your Image Description Your Image Description

പത്തനംതിട്ട : വ്യക്തിസന്തോഷത്തിലൂടെ കുടുംബത്തിലും സമൂഹത്തിലും സന്തോഷം സൃഷ്ടിക്കുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്ന ഹാപ്പി കേരളം പദ്ധതിക്ക് ജില്ലയിലും തുടക്കം. തോട്ടപ്പുഴശ്ശേരി മോഡല്‍ സിഡിഎസില്‍പഞ്ചായത്ത് പ്രസിഡന്റ് ആര്‍. കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 20 കുടുംബങ്ങള്‍ അടങ്ങിയ ഇടം രൂപീകരണമാണ് നടന്നത്.

വ്യക്തികളുടെ സന്തോഷത്തിന് വിഘാതമാകുന്ന ഘടകങ്ങള്‍ കണ്ടെത്തിപരിഹരിക്കുന്നതിനുള്ള മൈക്രോപ്ലാന്‍ തയ്യാറാക്കിയുള്ള പ്രശ്നപരിഹാരമാണ് ആദ്യഘട്ടം. ഒരു വാര്‍ഡിലെ 20 കുടുംബങ്ങളെ പങ്കെടുപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍. സന്തോഷസൂചിക കണ്ടെത്താന്‍ പ്രത്യേക പ്രവര്‍ത്തനങ്ങളും പരിശീലനവുമുണ്ടാകും. മോഡല്‍ സി.ഡി.എസ്സികളിലെ അടുത്തടുത്തുള്ള 20 വീടുകള്‍ ചേര്‍ന്നതാണ് ഇടം.
സാമൂഹ്യപ്രവര്‍ത്തകര്‍, കൗണ്‍സിലര്‍മാര്‍, പോഷകാഹാരവിദഗ്ധര്‍, വിരമിച്ചഅധ്യാപകര്‍, വിവിധവിഷയങ്ങളില്‍ അനുഭവസമ്പത്തുള്ളവര്‍ തുടങ്ങിയവരാണ് റിസോഴ്സ്പേഴ്സണ്‍മാര്‍. കുടുംബശ്രീയുടെ എന്നിടം പദ്ധതിയുമായി യോജിപ്പിച്ചാണ് ഹാപ്പിനസ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം.

തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, ശുചിത്വം, കല, സാഹിത്യം, സ്പോര്‍ട്സ്, മാനസികാരോഗ്യം, പോഷകാഹാരം, ജനാധിപത്യമൂല്യങ്ങള്‍ തുടങ്ങിയവിവിധ മേഖലകളെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. തദ്ദേശവകുപ്പിന്റെ മുഖ്യപങ്കാളിത്തത്തില്‍ ആരോഗ്യം, സാമൂഹ്യനീതി, വനിതാ ശിശുവികസനം, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളും പദ്ധതിയുടെ ഭാഗമാകും.

ജില്ലയില്‍ പദ്ധതിചുമതല കുടുംബശ്രീയുടെ ജെന്‍ഡര്‍, എഫ്.എന്‍.എച്ച്.ഡബ്ല്യൂ വിഭാഗത്തിനാണ്. വ്യക്തികളുടെ മാനസികാരോഗ്യ സംരക്ഷണം, സൗഹൃദകുടുംബാന്തരീക്ഷം സൃഷ്ടിക്കല്‍, കലാ-കായിക സാംസ്‌കാരികരംഗത്തെപങ്കാളിത്തം, കുടുംബങ്ങളില്‍ മികച്ച ആശയവിനിമയം, ഫലപ്രദമായ സാമ്പത്തിക മാനേജ്മെന്റ്തുടങ്ങിയവയ്ക്കും പദ്ധതി മുഖ്യപരിഗണന നല്‍കും.
കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എസ് ആദില, ജെന്‍ഡര്‍ പ്രോഗ്രാം മാനേജര്‍ പി ആര്‍ അനുപ, ജനപ്രതിനിധികള്‍, സിഡിഎസ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *