Your Image Description Your Image Description

പത്തനംതിട്ട : മാലിന്യമുക്തം നവകേരളം ജനകീയക്യാമ്പയിന്റെ ഭാഗമായി ജലസ്രോതസുകളുടെയും നീര്‍ച്ചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍ സംഘടിപ്പിക്കുന്ന ‘ഇനി ഞാന്‍ ഒഴുകട്ടെ’ മൂന്നാം ഘട്ടം വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ തുടങ്ങി. വാര്‍ഡ് ഏഴില്‍ വാഴമുട്ടം കിഴക്കുള്ള മുണ്ടുതോട് നവീകരണത്തിന്റെ ഭാഗമായി നീര്‍ച്ചാല്‍ നടത്തവും മൂന്നാംഘട്ടം പദ്ധതിയുടെ തദ്ദേശസ്ഥാപനതല ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ നിര്‍വഹിച്ചു. നീര്‍ച്ചാല്‍ മാലിന്യമുക്തമാക്കി പുനരുജ്ജീവിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കുമെന്ന് അറിയിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, വാര്‍ഡ് അംഗങ്ങളായ സുധാകരന്‍, അഡ്വ. തോമസ് ജോസ്, പ്രസന്നകുമാരി, ലിസി, ലക്ഷ്മി, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹരിത പ്രഖ്യാപനങ്ങള്‍ നടത്തി കോന്നി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കോന്നി ഗ്രാമപഞ്ചായത്തില്‍ ഹരിത വിദ്യാലയം, ഹരിത ടൂറിസ്റ്റ് കേന്ദ്രം, ഹരിത അങ്കണവാടി, ഹരിത ഓഫീസ്, ഹരിത അയല്‍ക്കൂട്ടം തുടങ്ങിയവയുടെ പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷനായി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ തോമസ് കാലായില്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി.അനില്‍കുമാര്‍ , പഞ്ചായത്ത് അംഗം വി.റ്റി അജോമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *