Your Image Description Your Image Description

ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൊന്‍മാന്‍’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 2025 ജനുവരി 30-നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിച്ച ചിത്രം, ജി ആര്‍ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ ജ്യോതിഷ് ശങ്കര്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് പൊന്‍മാന്‍.

അജേഷ് എന്നാണ് ചിത്രത്തില്‍ ബേസില്‍ ജോസഫ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. സ്റ്റെഫി എന്ന നായികാ കഥാപാത്രമായി ലിജോമോള്‍ ജോസ്, മരിയന്‍ ആയി സജിന്‍ ഗോപു, ബ്രൂണോ ആയി ആനന്ദ് മന്മഥന്‍ എന്നിവരും ചിത്രത്തിലെ നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപക് പറമ്പോല്‍, രാജേഷ് ശര്‍മ, സന്ധ്യ രാജേന്ദ്രന്‍, ജയ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചല്‍, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാന്‍, കെ വി കടമ്പനാടന്‍ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരണ്‍ പീതാംബരന്‍, മിഥുന്‍ വേണുഗോപാല്‍, ശൈലജ പി അമ്പു, തങ്കം മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. കുമ്പളങ്ങി നൈറ്റ്‌സ്, വൈറസ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ഭ്രമയുഗം തുടങ്ങിയ പത്തോളം ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഡിസൈനറായി ജോലി ചെയ്തിട്ടുള്ള ജ്യോതിഷ് ശങ്കര്‍, ഇരുപത്തഞ്ചോളം മലയാള ചിത്രങ്ങളുടെ കലാസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്നാ താന്‍ കേസ് കൊട്, കുമ്പളങ്ങി നൈറ്റ്‌സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്നീ ചിത്രങ്ങളില്‍ മികച്ച കലാസംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2 തവണ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍ നിധിന്‍ രാജ് ആരോള്‍, പ്രൊജക്റ്റ് ഡിസൈനര്‍ രഞ്ജിത്ത് കരുണാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍, കലാസംവിധായകന്‍ കൃപേഷ് അയപ്പന്‍കുട്ടി, വസ്ത്രാലങ്കാരം മെല്‍വി ജെ, മേക്കപ്പ് സുധി സുരേന്ദ്രന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിമല്‍ വിജയ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ എല്‍സണ്‍ എല്‍ദോസ്, വരികള്‍ സുഹൈല്‍ കോയ, സൌണ്ട് ഡിസൈന്‍ ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സിംഗ് അരവിന്ദ് മേനോന്‍, ആക്ഷന്‍ ഫീനിക്‌സ് പ്രഭു, കളറിസ്റ്റ് ലിജു പ്രഭാകര്‍, വിഎഫ്എക്‌സ് നോക്ടര്‍ണല്‍ ഒക്‌റ്റേവ് പ്രൊഡക്ഷന്‍സ്, സ്റ്റില്‍സ് രോഹിത് കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്, മാര്‍ക്കറ്റിംഗ് ആരോമല്‍, പിആര്‍ഒ എ എസ് ദിനേശ്, ശബരി, അഡ്വര്‍ടൈസ്മെന്റ് ബ്രിങ് ഫോര്‍ത്ത്.

Leave a Reply

Your email address will not be published. Required fields are marked *