Your Image Description Your Image Description

പ​രി​യാ​രം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ട്ടോ മോ​ര്‍​ഫ് ചെ​യ്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. പ​രി​യാ​രം സ്വ​ദേ​ശി സ​ച്ചി​നെ​യാ​ണ്പോലീസ് പിടികൂടിയത്.

പ​രി​യാ​രം പോ​ലീ​സ് പോ​ക്സോ കേ​സെ​ടു​ത്ത ഉ​ട​നെ ഒ​ളി​വി​ൽ പോ​യ സ​ച്ചി​നെ ശ​നി​യാ​ഴ്ച രാ​ത്രി നെ​ല്ലി​ക്കാം​പൊ​യി​ലി​ല്‍ വ​ച്ചാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 2023 അ​വ​സാ​ന​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. ‌

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ ഫോ​ട്ടോ മോ​ർ​ഫ് ചെ​യ്ത് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 2022ൽ ​സ​മാ​ന​മാ​യ സം​ഭ​വ​ത്തി​ല്‍ സച്ചിനെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും ഇ​രു​പ​തി​ലേ​റെ ഫോ​ട്ടോ​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ മോ​ര്‍​ഫ് ചെ​യ്ത​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ച്ച​ത്.മോ​ര്‍​ഫ് ചെ​യ്ത ഫോ​ട്ടോ​ക​ള്‍ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലും മ​റ്റ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു പ്രതി.

Leave a Reply

Your email address will not be published. Required fields are marked *