Your Image Description Your Image Description

കോലഞ്ചേരി: ഓട്ടോറിക്ഷയിൽ കടത്തിയ കഞ്ചാവ് ശേഖരവുമായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ ജയദേബ് മണ്ഡൽ (57), അനൂപ് മണ്ഡൽ (38) എന്നിവരെയാണ് പിടിയിലായത്.

റൂറൽ ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായി​രുന്നു വാഹന പരിശോധന. വടയമ്പാടി ഭാഗത്തുവച്ച് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 6.550 കിലോകഞ്ചാവാണ് പിടികൂടിയത്.

ഓട്ടോറിക്ഷയുടെ സീ​റ്റിനു പുറകുവശത്ത് പ്ലാസ്റ്റിക് ചാക്കിലുണ്ടായിരുന്ന അലൂമിനിയം പാത്രങ്ങളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എറണാകുളം നോർത്ത് റെയിൽവേ സ്​റ്റേഷനിൽ നിന്നാണ് ഇവർ ഓട്ടംവിളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *