Your Image Description Your Image Description

ദൈവത്തിന്റെ സ്വന്തം ദ്വീപായിട്ടാണ് ഇന്തോനേഷ്യയിലെ ബാലി അറിയപ്പെടുന്നത്. പാരമ്പര്യത്തെ നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്നവരാണ് ബാലി നിവാസികള്‍. ബാലിയിലെ ഓരോ നിമിഷവും കേരളത്തെ അനുസ്മരിപ്പിക്കും.വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഇവിടം. ആ മനോഹാരിതയ്ക്ക് അപ്പുറം വിചിത്രമായ ആചാര്യ അനുഷ്ടാനങ്ങുടെ ഈറ്റില്ലം കൂടെയാണ് ഇവിടം.

ബാലിയിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്നതാണ്. ഇവിടത്തെ ട്രൂണിയന്‍ ഗ്രാമം എന്ന് കേൾക്കുമ്പോൾ തന്നെ പല നിഗൂഢതകളും ഒളിഞ്ഞിരിപ്പുണ്ട്.

ട്രൂണിയന്‍ ഗ്രാമം……………….

ബത്തൂർ തടാകത്തിന്റെ തീരത്തും പർവതനിരയുടെ താഴെയുമായി സ്ഥിതിചെയ്യുന്ന ഒരു പരമ്പരാഗത ബാലിനീസ് ഗ്രാമമാണ് ട്രൂനിയൻ. ഇന്തോനേഷ്യയിലെ അബാംഗ്. സാംസ്കാരികമായി ഒറ്റപ്പെട്ട ഈ ഗ്രാമത്തിൽ പ്രധാനമായും ബാലി ആഗ (പർവത ബാലിനീസ്) ആളുകൾ വസിക്കുന്നു. ഈ ആളുകൾ കൂടുതലും പുറം ലോകവുമായി ബന്ധമില്ലാത്തവരാണ്. ഇവരിൽ കൂടുതൽ യാഥാസ്ഥിതികരാണ്, ഇപ്പോഴും ഇക്കൂട്ടർ പഴയ നിയോലിത്തിക്ക് ആചാരങ്ങൾ പിന്തുടരുന്നു. ഗ്രാമീണർ പിന്തുടരുന്ന വിചിത്രമായ ഒരു ആചാരം ഇവർക്കുണ്ട്.മരിച്ചവരെ ഇവിടുള്ളവര്‍ മറവ് ചെയ്യാറില്ല.

മൃതദേഹം കുളിപ്പിച്ച്, നല്ല വസ്ത്രങ്ങളൊക്കെ ധരിപ്പിച്ച്, തരുമന്യന്‍ എന്നൊരു വിശുദ്ധമരത്തിന്റെ ചുവട്ടില്‍, മുള കൊണ്ടുണ്ടാക്കിയ ഒരു കൂട്ടിനുള്ളില്‍ കിടത്തും.മറ്റു മൃഗങ്ങളോ ജീവികളോ ഭക്ഷിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് മുളകൊണ്ട് ഉണ്ടാക്കിയ കൂട്ടില്‍ കിടത്തുന്നത്. അവിടെ കിടന്ന് ശരീരം വെയിലേറ്റ് അഴുകി അസ്ഥികൂടമാകും. നല്ല സുഗന്ധം പുറപ്പെടുവിക്കുന്നവയാണ് തരുമന്യന്‍ വൃക്ഷം. മൃതദേഹങ്ങള്‍ അഴുകുമ്പോള്‍ വമിക്കുന്ന ദുര്‍ഗന്ധത്തെ ഈ മരത്തിന്റെ സുഗന്ധം ഇല്ലാതാക്കുമെന്നാണ് ഗ്രാമീണര്‍ പറയുന്നത്.

മൃതദേഹങ്ങളെ മുള കൂട്ടിൽ ഉപേക്ഷിക്കുന്ന ഈ രീതി നിയോലിത്തിക് അഗാമ ബയു സെക്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്, ഇത് ഹിന്ദു കാലഘട്ടത്തിൽ ബാലിയിൽ നിലനിന്നിരുന്ന ഒരു നിർണായക മത-ആത്മീയ വിഭാഗമായി കണക്കാക്കപ്പെടുന്നു. ഈ വിഭാഗത്തിൽ പെട്ടവർ പ്രകൃതിയെയും നക്ഷത്രങ്ങളെയും കാറ്റിനെയും ആരാധിക്കാറുണ്ടായിരുന്നു.

കല്യാണം കഴിഞ്ഞ പ്രായപൂര്‍ത്തിയായവരുടെ മൃതദേഹങ്ങളാണ് ഈ മരത്തിന് കീഴിൽ ഇത്തരത്തില്‍ അഴുകാന്‍ വിട്ടു കൊടുക്കുക. മൃതദേഹങ്ങളെ അനുഗമിച്ചു കൊണ്ട് ശ്മശാനത്തിലേക്ക് പ്രവേശിക്കാന്‍ പുരുഷന്മാര്‍ക്ക് മാത്രമേ അവകാശമുളൂ. പെംഗിരിമാൻ ചടങ്ങുകൾ എന്നറിയപ്പെടുന്ന ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ സ്ത്രീകളെ അനുവദിക്കുന്നില്ല. ഈ ചടങ്ങിൽ ഒരു സ്ത്രീ പങ്കെടുത്താൽ ഗ്രാമത്തെ പ്രകൃതി നശിപ്പിക്കുമെന്നും ഇവർ വിശ്വസിച്ചു. ഇത് അഗ്നിപർവ്വത സ്‌ഫോടനമോ ഭൂകമ്പമോ അല്ലെങ്കിൽ ഗ്രാമത്തിന്റെ നിലനിൽപ്പ് അവസാനിപ്പിച്ചേക്കാവുന്ന പ്രകൃതിദുരന്തമോ ആകാം.

അസ്ഥികൂടം എടുത്ത് ഇവര്‍ ചെയ്യുന്നതും കൗതുകമുള്ള കാര്യമാണ്. അഴുകിത്തീര്‍ന്ന അസ്ഥികൂടം തലയോട്ടി മണ്ഡപം എന്ന് വിശേഷിപ്പിക്കാവുന്ന, ഒരു കല്ലുകൊണ്ട് പടുത്തുയര്‍ത്തിയ സ്ഥലത്ത് എത്തിക്കും. എന്നിട്ട് അസ്ഥികൂടത്തില്‍ നിന്നും തല മാത്രം മാറ്റിയെടുത്ത് അവിടെ പ്രതിഷ്ഠിക്കും. ഈ ഗ്രാമത്തിലെ പരമ്പരാഗതമായ ഒരാചാരമാണിത്.

ഈ ആചാരത്തെ ടൂറിസമായി വികസിപ്പിച്ചിരിക്കുകയാണ് പ്രദേശവാസികള്‍. “ഡാര്‍ക്ക് ടൂറിസം” എന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.ട്രൂനിയൻ ഗ്രാമത്തിലെത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. താൽപ്പര്യമുള്ള യാത്രക്കാർക്ക് പൊതുഗതാഗതം ഉപയോഗിച്ച് ഇവിടെയെത്താം. ബലിയുടെ തലസ്ഥാനമായ ഡെൻ‌പാസറിൽ നിന്ന് ഏകദേശം 3 മണിക്കൂർ ഡ്രൈവ്. ലൊക്കേഷനിൽ എത്താൻ, ബോട്ടുകളോ മരം ജെട്ടിയോ എല്ലായ്പ്പോഴും ലഭ്യമാണ്. ഈ ബോട്ടുകൾ ബത്തൂർ തടാകത്തിലൂടെ കടന്ന് 20 മുതൽ 30 മിനിറ്റിനുള്ളിൽ നിങ്ങളെ ട്രൂനിയനിലേക്ക് കൊണ്ടുപോകും.

Leave a Reply

Your email address will not be published. Required fields are marked *