Your Image Description Your Image Description

ബെംഗളൂരു: സ്പേഡെക്സ് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ കൂ​ട്ടി​യോ​ജി​പ്പി​ക്കുന്ന ഡോ​ക്കി​ങ് പ്രക്രിയ വീണ്ടും ആവർത്തിക്കാൻ ഐ.എസ്.ആർ.ഒ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഡോക്കിങ്ങിന്‍റെ കൃത്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് വീണ്ടും കൂട്ടിയോജിപ്പിക്കൽ പരീക്ഷണം നടത്താനുള്ള ഐ.എസ്.ആർ.ഒയുടെ നീക്കം. സ്‌പേസ് ഡോക്കിങ് എക്‌സ്‌പെരിമെന്‍റിന് (സ്പേഡെക്സ്) മേൽനോട്ടം വഹിക്കുന്ന യു.ആർ റാവു സാറ്റലൈറ്റ് സെന്‍റർ ഡയറക്‌ടർ എം. ശങ്കരൻ ആണ് ഇക്കാര്യം അറിയിച്ചത്.

‘100 മീറ്ററിൽ കൂടാത്ത/കുറയാത്ത ദൂരത്തിൽ ഉപഗ്രഹങ്ങളെ വേർതിരിക്കാനാണ് ഐ.എസ്.ആർ.ഒ പദ്ധതി തയ്യാറാക്കുന്നത്. തുടർന്ന് വീണ്ടും ഉപഗ്രഹങ്ങളുടെ കൂട്ടിയോജിപ്പിക്കൽ നടത്തും. ഡോക്കിങ്ങിലെ കൃത്യത ഉറപ്പാക്കേണ്ടത് പ്രധാനമാണ്. എത്രമാത്രം കൃത്യതയോടെ ഡോക്കിങ് നടത്താമെന്നും ഈ പ്രക്രിയ എത്രമാത്രം മെച്ചപ്പെടുത്താൻ സാധിക്കുമെന്നും വിലയിരുത്തും. പരീക്ഷണങ്ങൾക്ക് ഇന്ധന ഉപഭോഗം തടസമാകില്ല’ -എം. ശങ്കരൻ വ്യക്തമാക്കി. ഡിസംബർ 30ന് ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ൽ നി​ന്ന് പി.​എ​സ്.​എ​ല്‍.​വി സി60 ​റോ​ക്ക​റ്റിൽ വിക്ഷേപിച്ച സ്പേഡെക്സ് ഉപഗ്രഹങ്ങളുടെ ഡോ​ക്കി​ങ് ജനുവരി 16നാണ് വിജയകരമായി പൂർത്തിയാക്കിയത്. 220 കി​ലോ​ഗ്രാം വീ​തം ഭാ​ര​മു​ള്ള ചേ​സ​ര്‍, ടാ​ര്‍ഗ​റ്റ് ഉ​പ​ഗ്ര​ഹ​ങ്ങ​ളെ ഡോ​ക്കി​ങ്ങിലൂടെയാണ് കൂട്ടിയോജിപ്പിച്ചത്. വൃ​ത്താ​കൃ​തി​യി​ലു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തിൽ ഭൂ​മി​യെ ചു​റ്റു​ന്ന​തി​നി​ടെ ഘ​ട്ടം​ഘ​ട്ട​മാ​യി അ​ക​ലം കു​റ​ച്ചു​കൊ​ണ്ടു ​വ​ന്ന​ ശേഷമാണ് ഉപഗ്രഹങ്ങൾ കൂ​ട്ടി​യോ​ജി​പ്പിച്ചത്.

ഇന്‍റർനാഷണൽ ഡോക്കിങ് സിസ്റ്റം സ്റ്റാൻഡേർഡ് ഉൾപ്പെടെ അന്തർ ദേശീയ മാനദണ്ഡം പ്രകാരം വിന്യസിച്ച പെറ്റൽ അധിഷ്ഠിത ഡോക്കിങ് സിസ്റ്റം ആണ് ഡോക്കിങ്ങിനായി ഐ.എസ്.ആർ.ഒ ഉപയോഗിച്ചത്.ഡോ​ക്കി​ങ് പൂ​ർ​ത്തി​യാക്കിയ ഇ​രു ഉ​പ​ഗ്ര​ഹ​ങ്ങ​ളും ത​മ്മി​ലെ ഊ​ർ​ജ കൈ​മാ​റ്റം സം​ബ​ന്ധി​ച്ച് ശാസ്ത്രജ്ഞർ നി​രീ​ക്ഷി​ക്കുകയാണ്. കൂ​ട്ടി​​ച്ചേ​ർ​ത്ത ശേ​ഷം ത​ട​സമി​ല്ലാ​തെ ഉപഗ്രഹങ്ങൾ ഒ​റ്റ പേ​ലോ​ഡാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും അ​ൺ​ഡോ​ക്കി​ങ്ങി​ന് ശേ​ഷം ഇ​വ പൂ​ർ​വസ്ഥി​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെയ്യേണ്ടത് പ്ര​ധാ​ന​മാ​ണ്. അ​ൺ​ഡോ​ക്കി​ങ്ങി​ന് ശേ​ഷം ര​ണ്ടു വ്യ​ത്യ​സ്ത ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​യി ഇ​വ ര​ണ്ട്​ വ​ര്‍ഷ​ത്തോ​ളം പ്ര​വ​ര്‍ത്തി​ക്കും.
2035ഓ​ടെ ബ​ഹി​രാ​കാ​ശ​ത്ത് സ്വ​ന്തം നി​ല​യം സ്ഥാ​പി​ക്കു​ക​ എ​ന്ന ച​രി​ത്ര ദൗ​ത്യ​ത്തി​ലേ​ക്ക് നി​ർ​ണാ​യ​ക ചു​വ​ടുവെപ്പാ​യാണ് ഐ.​എ​സ്.​ആ​ര്‍.​ഒ​യു​ടെ സ്പെ​യ്ഡെ​ക്സ് വി​ക്ഷേ​പണം.

Leave a Reply

Your email address will not be published. Required fields are marked *