Your Image Description Your Image Description

കു​വൈ​ത്ത് സി​റ്റി: വാഹനാപകടങ്ങൾ കുറയ്ക്കുവാനായി ഗ​താ​ഗ​ത​നി​യ​മം പ​രി​ഷ്ക​രി​ച്ച് കു​വൈ​ത്ത് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. മൂ​ന്ന് മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം പു​തു​ക്കി​യ വ്യ​വ​സ്ഥ​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. വാ​ഹ​ന ലൈ​സ​ൻ​സു​ക​ളും അ​നു​വ​ദ​നീ​യ​മാ​യ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും, വാ​ഹ​ന​മോ​ടി​ക്കാ​നു​ള്ള വ്യ​വ​സ്ഥ​ക​ൾ, ഗ​താ​ഗ​ത​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ വ്യ​വ​സ്ഥ​കൾ എന്നിവ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ ന​ട​പ്പാ​ക്കും.വാ​ഹ​ന​ങ്ങ​ളി​ൽ അ​മി​ത ശ​ബ്ദം ഉ​ണ്ടാ​ക്കു​ന്ന​തും വാ​ഹ​നാ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​തും വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണ്. വാ​ഹ​നാ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​വ​ർ​ക്ക് മൂ​ന്നു മാ​സം ത​ട​വും 150 ദീ​നാ​ർ പി​ഴ​യും ല​ഭി​ക്കും. അ​ശ്ര​ദ്ധ​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യാ​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ ത​ട​വും 3,000 ദീ​നാ​ർ വ​രെ പി​ഴ​യും ല​ഭി​ക്കും.

ലൈ​സ​ൻ​സ് ല​ഭി​ച്ച് ആ​ദ്യ വ​ർ​ഷ​ത്തി​നു​ള്ളി​ൽ ര​ണ്ട് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യാ​ൽ ലൈ​സ​ൻ​സ് താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കും. ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ചാ​ൽ മൂ​ന്നു മാ​സം വ​രെ ത​ട​വും 150 മു​ത​ൽ 300 ദീ​നാ​ർ വ​രെ പി​ഴ​യും ചു​മ​ത്തും.
ബ്രേ​ക്കി​ല്ലാത്ത വാഹനമോടിച്ചാൽ ര​ണ്ടു മാ​സം ത​ട​വും 200 ദീ​നാ​ർ വ​രെ പി​ഴ​യും ചു​മ​ത്തും.

ന​ട​പ്പാ​ത​ക​ളി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തോ പാ​ർ​ക്ക് ചെ​യ്യു​ന്ന​തോ ക​ണ്ടെ​ത്തി​യാ​ൽ ഒ​രു മാ​സം ത​ട​വും 100 ദീ​നാ​ർ വ​രെ പി​ഴ​യും ല​ഭി​ക്കും. വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ ആ​വ​ശ്യ​മാ​യ ലൈ​റ്റു​ക​ൾ ഓ​ണാ​ക്കാ​ത്ത​തി​ന് 45 മു​ത​ൽ 75 ദീ​നാ​ർ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പൊ​ലീ​സ്, ആം​ബു​ല​ൻ​സു​ക​ൾ, ഫ​യ​ർ ട്ര​ക്കു​ക​ൾ, സി​വി​ൽ ഡി​ഫ​ൻ​സ് വാ​ഹ​ന​ങ്ങ​ൾ, ഔ​ദ്യോ​ഗി​ക വാ​ഹ​ന​വ്യൂ​ഹ​ങ്ങ​ൾ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക് വഴിമാറി കൊടുക്കാതിരിക്കുകയോ അത്തരം വാഹനങ്ങളെ പി​ന്തു​ട​രു​ക​യോ ചെ​യ്യു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *