ബെംഗളൂരു: പരിക്കുമൂലം വിശ്രമത്തിൽ ആയിരുന്നു ജസ്പ്രിത് ബുമ്ര ഐസിസി ചാംപ്യന്‍സ് ട്രോഫി കളിക്കും. നേരത്തെ, താരത്തെ ടീമിള്‍ ഉള്‍പ്പെടുത്തില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അദ്ദേഹം നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ്. ടീമില്‍ ഉള്‍പ്പെട്ടാലും ഗ്രൂപ്പ് ഘട്ടം മുതല്‍ കളിക്കാനാവുമോ എന്നത് ഉറപ്പായിട്ടില്ല.
അതേസമയം, ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടാവുക. കൂടാതെ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിക്കും. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ബുമ്ര കളിച്ചേക്കില്ല.