Your Image Description Your Image Description
2024ലെ സിനിമകളുടെ തീയേറ്റർ ഹിറ്റ്  വസന്തത്തിനുശേഷം, 2025 ന് ആവേശകരമായ തുടക്കം നൽകി  “ഐഡന്റിറ്റി” എന്ന മനോഹരമായ മലയാളം ത്രില്ലർ ചിത്രം. 2024 ൽ 50 കോടിയും 100 കോടിയും കടന്ന് ബോക്സോഫീസിൽ കുതിച്ചെത്തിയ “മഞ്ചുമ്മൽ ബോയ്‌സ്,” “ARM,” “ആവേശം,” “കിഷ്കിന്ദാ കാണ്ടം,” “ഗുരുവായൂർ അമ്പലനടയിൽ,” “വാഴ,” “ആട് ജീവിതം,” “അന്വേഷിപ്പിൻ കണ്ടെത്തും,” “ഓസ്‌ലർ,” “ഭ്രമയുഗം,” “വർഷങ്ങൾക്ക് ശേഷം,” “പ്രേമലു”  എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ മലയാള സിനിമയുടെ പേര് മറ്റ് സംസ്ഥാനങ്ങളിൽ വലിയ രീതിയിൽ ഉയർത്തി. അതേ രീതിയിൽ തന്നെ റെക്കോർഡിടുന്ന കളക്ഷനുകളോടെ മുന്നേറുകയാണ് പുതിയതായി പുറത്തിറങ്ങിയ ത്രില്ലർ ചിത്രം “ഐഡന്റിറ്റി” യും.
ടൊവിനോ തോമസ്, തൃഷ കൃഷ്ണൻ, വിനയ് റായ് എന്നിവരെ പ്രധാന വേഷങ്ങളിൽ അണിനിരത്തിയ ഈ ചിത്രം ജനുവരി 2നാണ് തിയേറ്ററുകളിൽ എത്തിയത്. എല്ലായിടത്തും ബ്ലോക്ക്ബസ്റ്റർ പ്രതികരണമാണ് ഐഡന്റിറ്റിക്ക് ലഭിച്ചത്.  ആദ്യ നാല് ദിവസത്തിനുള്ളിൽ തന്നെ ലോകമെമ്പാടും 23.20 കോടി രൂപയുടെ കുത്തക കളക്ഷൻ നേടി. തമിഴ് പതിപ്പിലും ചിത്രം വലിയ വിജയം നേടി. അതേസമയം, വെറും രണ്ട് ആഴ്ചയ്ക്കുള്ളിൽ 40.23 കോടി  പിന്നിട്ടിരിക്കുകയാണ് ഐഡന്റിറ്റിയുടെ കളക്ഷൻ റിപ്പോർട്ടിപ്പോൾ. വിവിധ തീയേറ്ററുകളിലെല്ലാം ചിത്രം ഹൗസ് ഫുള്ളായി പ്രദർശനം തുടരുന്നതിനാൽ 50 കോടി ക്ലബ്ബിൽ അധികം വൈകാതെ പ്രവേശിക്കുമെന്ന് ട്രേഡ് അനലിസ്റ്റുകൾ പ്രവചിച്ച് കഴിഞ്ഞു.  അടുത്ത ആഴ്ചകളിൽ തെലുങ്ക്, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങാനിരിക്കുകയാണ് “ഐഡന്റിറ്റി”.
ചിത്രം തീയേറ്ററുകൾക്ക് സജീവ വർഷം മുന്നിൽ കാത്തിരിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്. തുടർച്ചയായ ഈ ബോക്സോഫീസ് വിജയങ്ങൾ കൂടുതൽ പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. അഖിൽ പൗളും അനസ് ഖാനും ചേർന്നാണ് “ഐഡന്റിറ്റി” തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. രാജു മല്ലിയത്തും ഡോ. സി.ജെ. റോയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഗോകുലം മൂവീസ് വഴി ഡ്രീം ബിഗ് ഫിലിംസ് ആണ് വിതരണക്കാർ.

Leave a Reply

Your email address will not be published. Required fields are marked *