Your Image Description Your Image Description

ദുബായ്: ഉയർന്ന കെട്ടിടങ്ങൾ നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനം ഏർപ്പെടുത്തി ദുബായ്. അടിയന്തര ഘട്ടങ്ങളിലെ അധികൃതരുടെ ഇടപെടൽ വേഗത്തിലാക്കാനും ഉയർന്ന കെട്ടിടങ്ങളുടെ വിദൂര നിരീക്ഷണവും ലക്ഷ്യമിട്ടാണ്​ ജുമൈറ ലേക്ക് ടവേഴ്സിലെയും അപ്ടൗൺ ദുബൈയിലെയും ഉയർന്ന കെട്ടിടങ്ങൾ നിരീക്ഷിക്കുന്നതിന്​ ഡ്രോണുകൾ സജ്ജീകരിച്ചത്​.

മറ്റ്‌ അടിയന്തര സാഹചര്യങ്ങളിൽ ഉയർന്ന കെട്ടിടങ്ങളിൽ തീപിടിത്തം ഉണ്ടായാൽ കൂടുതൽ കാര്യക്ഷമമായും വേഗത്തിലും നേരിടാനുള്ള ദുബായ് മൾട്ടി കമോഡിറ്റീസ് സെൻ്ററിനെയും (ഡി.എം.സി.സി) ദുബായ് പൊലീസിനെയും പുതിയ സംവിധാനം സഹായിക്കും.

ദുബായ് പൊലീസിന്‍റെ നൂതന ഡ്രോൺ ബോക്‌സ് ശൃംഖലയാണ്​ രണ്ട് കമ്യൂണിറ്റികളിലും വിന്യസിക്കുന്നത്​.അതേസമയം പൊതുസുരക്ഷ വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഡ്രോൺ ബോക്സ് സംവിധാനം ലോകത്തിലെ ഏറ്റവും നൂതനമായ ഡ്രോൺ സാങ്കേതികവിദ്യകളിൽ ഒന്നാണ്. ആദ്യമായിട്ടാണ് ഈ സാങ്കേതികവിദ്യ ബഹുനില കെട്ടിടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതെന്നും താമസക്കാർക്ക്​ മികച്ച അനുഭവം നൽകാനുള്ള പ്രതിബദ്ധതക്ക്​ അടിവരയിടുന്നതാണെന്നും ഡി.എം.സി.സി എക്‌സിക്യൂട്ടിവ് ചെയർമാനും സി.ഇ.ഒയുമായ അഹമ്മദ് ബിൻ സുലൈം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *