Your Image Description Your Image Description

തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ വിവാദ സമാധിക്കല്ലറ ഇന്ന് പൊളിക്കില്ല. നിലവിലെ ക്രമസമാധാന പ്രശ്നങ്ങൾ പൂർണമായി പരിശോധിച്ച ശേഷം കല്ലറ പൊളിക്കുന്ന നടപടികളിലേക്ക് കടക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം.

ഇനിയൊരു ഉത്തരവും നോട്ടീസും ജില്ലാ ഭരണകൂടം ഇറക്കില്ല. കുടുംബത്തിന്റെ നീക്കവും പൊലീസ് നിരീക്ഷുക്കുന്നുണ്ട്. മരണത്തിലെ അസ്വാഭാവികത പുറത്തുകൊണ്ടുവരാൻ കല്ലറ പൊളിക്കാൻ തന്നെയാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

അതെ സമയം, കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് നിലപാടിലാണ് കുടുംബം. നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം പ്രതികരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *