Your Image Description Your Image Description

ഡല്‍ഹി: തന്റെ വിജയകരമല്ലാതിരുന്ന അഭിനയ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി രുപാലി ഗാംഗുലി. അനുപമാ’ എന്ന ടിവി ഷോയിലൂടെ ആരാധകശ്രദ്ധനേടിയ

രുപാലി കാസ്റ്റിങ് കൗച്ച് കാരണമാണ് സിനിമയില്‍ തനിക്ക് തിളങ്ങാന്‍ കഴിയാതെ പോയതെന്ന് പിങ്ക്വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. സിനിമാരംഗത്തേക്ക് പ്രവേശിച്ച കാലത്ത് കാസ്റ്റിങ് കൗച്ച് ഇന്റസ്ട്രിയില്‍ വളരെ ശക്തമായിരുന്നുവെന്നും താനത് നേരിടേണ്ടി വന്നപ്പോള്‍ മനഃപൂര്‍വം അകലം പാലിച്ചതിനാല്‍ നടി എന്ന നിലയിലുള്ള വിജയത്തെ ബാധിച്ചിരുന്നുവെന്നും നാല്‍പത്തിയേഴുകാരിയായ രുപാലി പറഞ്ഞു.

‘എനിക്ക് സിനിമകളില്‍ ശോഭിക്കാനായില്ല. കാരണം അക്കാലത്ത് സിനിമകളെ നയിച്ചിരുന്നതുതന്നെ കാസ്റ്റിങ് കൗച്ചുകളായിരുന്നു. ഒരു പക്ഷേ ചിലര്‍ ആ ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ടാവില്ല. പക്ഷേ എന്നെപ്പോലുള്ളവര്‍ അത് നേരിട്ടിട്ടുണ്ട്. എന്റെ വഴി അതല്ലെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ സിനിമയില്‍ ഒരു പരാജയമായി കണക്കാക്കിയേക്കാം.’അനുപമാ എന്ന ടി.വി ഷോ തന്റെ ജീവിതത്തെ മാറ്റിമറിച്ചുവെന്നും ഈ ഷോയിലൂടെ തന്റെ സ്വപ്നങ്ങള്‍ക്കനുസരിച്ചാണ് ജീവിതം നയിക്കുന്നതെന്നും രുപാലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *