മാന്നാർ: ചെന്നിത്തലയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറ് തോണ്ടുതറയിൽ രാഹുൽ (31) ആണ് മരിച്ചത്. മാവേലിക്കര എഫ്സിഐ ഗോഡൗൺ ജീവനക്കാരനായിരുന്നു.
ചെന്നിത്തല മൂന്നാം ബ്ലോക്ക് പാടശേഖരത്തിന്റെ മോട്ടോർപുരയിലാണ് തൂങ്ങിമരിച്ച നിലയിൽ രാഹുലിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് മോട്ടോർപുരക്കുള്ളിൽ രാഹുലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മാന്നാർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.