Your Image Description Your Image Description

മ​സ്ക​ത്ത്: ​സലാ​ല-​​കോ​ഴി​​​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വീ​സു​ക​ൾ വ​ർ​ധി​പ്പി​ച്ച് എ​യർ ഇ​ന്ത്യ എ​ക്സ്പ്ര​സ്. വെ​ബ്‌​സൈ​റ്റ് വ​ഴി​യും ട്രാ​വ​ല്‍ ഏ​ജ​ന്‍സി​ക​ള്‍ വ​ഴി​യും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​നാ​കും. ഞാ​യ​ർ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക.

സ​ലാ​ല​യി​ൽ​ നി​ന്ന് രാ​വി​ലെ 10.55ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം വൈ​കു​ന്നേ​രം 4.15ന് ​കോ​ഴി​ക്കോ​ടെ​ത്തും. ഇ​വി​ടെ​നി​ന്നും പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 7.25ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം പ​ത്ത് മ​ണി​യോ​ടെ​യാ​ണ് സ​ലാ​ല​യി​ലെ​ത്തു​ക. ഞാ​യ​ർ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ഇ​തു​ത​ന്നെ​യാ​ണ് ഷെ​ഡ്യൂ​ൾ ചെ​യ്തി​രി​ക്കു​ന്ന സ​മ​യം. നിലവിൽ 44 റി​യാ​ല്‍ മു​ത​ലാ​ണ് നി​ല​വി​ല്‍ ടി​ക്ക​റ്റ് നി​ര​ക്ക്.
അതേസമയം നേ​ര​ത്തേ കോ​ഴി​ക്കോ​ട്ടേയ്​ക്ക് ര​ണ്ട് സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. കൊ​ച്ചി​യി​ലേ​ക്ക് ആ​ഴ്ച​യി​ലൊ​രി​ക്ക​ലാ​ണ് നി​ല​വി​ൽ സ​ർ​വീസു​ള്ള​ത്. കോ​ഴി​​ക്കോ​ടേയ്​ക്ക് സ​ർ​വീസ് വ​ർ​ധി​പ്പി​ച്ച​ത് സ​ലാ​ല​യി​ലെ ഉ​ത്ത​ര​മ​ല​ബാ​റി​ലു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന​താ​ണ്. ദി​​​വസേ​നെ സ​ർ​വീ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ല​രും ക​ണ​ക്ഷ​ൻ ​ഫ്ലൈ​റ്റു​ക​ൾ വ​ഴി​യാ​ണ് വന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *