Your Image Description Your Image Description

കണ്ണൂര്‍: എ.ഡി.എം. ആയിരുന്ന കെ.നവീന്‍ ബാബുവിന്റെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. എസ്‌ഐടിയുടെ അന്വേഷണം കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ മേല്‍നോട്ടത്തിലാകണം.

ജ​സ്റ്റീ​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്തി​ന്‍റെ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. ന​വീ​ൻ ബാ​ബു​വി​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ​യാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

റേഞ്ച് ഡിഐജിയുടെ അനുമതിയോടെ മാത്രമേ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പാടുള്ളൂ എന്നീ നിര്‍ദേശങ്ങളോടെയാണ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം കോടതി തള്ളിയത്.ഹൈക്കോടതി വിധി തൃപ്തികരമല്ലെന്ന് അറിയിച്ച മഞ്ജുഷ, അപ്പീല്‍ നല്‍കുമെന്നും വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *