Your Image Description Your Image Description

വയനാട് : ഡിഎംകെയുടെ നേതൃത്വത്തിൽ അതിക്രമം നടത്തിയതിനെ തുടർന്നാണ് പിവി അൻവർ എംഎൽഎയെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രി എകെ ശശീന്ദ്രൻ. പൊതുമുതൽ നശിപ്പിക്കാനാണ് പിവി അൻവർ നേതൃത്വം നൽകിയത്. പിവി അൻവർ ആവർത്തിച്ചു പ്രകോപനം ഉണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പ്രതികരണം…….

അൻവർ നടത്തിയത് അക്രമമാണ്. പ്രതിഷേധത്തിന്റെ പേരിൽ അക്രമം നടത്തി. പൊതു മുതൽ നശിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. അക്രമം നടത്തിയാൽ പൊലീസ് നടപടി എടുക്കും. പൊതുമുതൽ നശിപ്പിക്കാനാണ് അൻവർ നേതൃത്വം നൽകിയത്.

അൻവറിന്റെ ആരോപണങ്ങൾ തെറ്റ് മറച്ചു വെക്കാനാണ്. പ്രതിഷേധം പലയിടത്തും നടന്നു എന്നാൽ അറസ്റ്റ് ചെയ്തില്ല.അൻവർ ആവർത്തിച്ചു പ്രകോപനം ഉണ്ടാക്കുന്നു. പ്രകോപനം ഉണ്ടായാൽ പൊലീസ് നടപടി എടുക്കും.

 

Leave a Reply

Your email address will not be published. Required fields are marked *