Your Image Description Your Image Description

മ​റ​യൂ​ർ: ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നു മ​റ​യൂ​രി​ലെ​ത്തി​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സ​ഫാ​രി പോ​യ ജീ​പ്പ് മറിഞ്ഞു. അപകടത്തിൽ ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പരിക്കേറ്റു. കാ​ന്ത​ല്ലൂ​ർ റോ​ഡി​ൽ ആ​ന​ക്കോ​ട്ട​പാ​റ​യ്ക്കു സ​മീ​പം വ​ള​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ത​മി​ഴ്നാ​ട് കു​ന്ന​ത്തൂ​ർ സ്വ​ദേ​ശി ത​മി​ഴ​ര​സ്, മേ​ട്ടൂ​ർ സ്വ​ദേ​ശി സ​ഞ്ജ​യ് കു​മാ​ർ, ബെ​ന​റ്റ് ജയിം​സ്, അ​ഖി​ലേ​ഷ് , ഭാ​ര​തി അ​രു​ൺ, നി​ത്യാ​ന​ന്ദ​ൻ, ദ​യാനി​തീ ഷ​ൺ​മു​ഖ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.പ​രി​ക്കേ​റ്റ​വ​രെ സ​ഹാ​യ​ഗി​രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു. ആ​രു​ടെ​യും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല.

28 പേ​ര​ട​ങ്ങു​ന്ന വി​ദ്യാ​ർഥി​ക​ളും അ​ധ്യാ​പ​ക​രും അ​ട​ങ്ങു​ന്ന സം​ഘം വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​റ​യൂ​രി​ലെ​ത്തി​യ​ത്. വ​ള​വി​ൽ നി​യ​ന്ത്ര​ണം വിട്ടാണ് ജീ​പ്പ് മ​റി​ഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *