Your Image Description Your Image Description

ആരാധകരെ നിരാശയിലാക്കി ബറോസ്. സിനിമ പ്രേമികൾ വളരെ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹൻലാലിൻ്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ ക്രിസ്തുമസ് റിലീസായി ഡിസംബർ 25 നാണ് തിയറ്ററുകളിൽ എത്തിയത്. ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ ചിത്രത്തിന് നല്ല പ്രതികരണങ്ങളല്ല ലഭിക്കുന്നത്.

ബറോസിന്റെ ഓപ്പണിങ് കളക്ഷൻ 3.45 കോടി രൂപയായിരുന്നു. രണ്ടാംദിനം 1.6 കോടി രൂപ മാത്രമാണ് ചിത്രം നേടിയത്. 1.1 കോടി രൂപയായിരുന്നു ചിത്രത്തിന്റെ മൂന്നാം ദിനത്തെ കളക്ഷൻ. നാലാം ദിനം 1.25 കോടിയും അഞ്ചാം ദിനം 1.35 കോടി രൂപയും ഇന്ത്യയിൽ നിന്ന് നേടി. 0.35 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആറാം ദിവസത്തെ കളക്ഷൻ. ഏഴാം ദിനം 0.28 ആയി കുറഞ്ഞു. എട്ടാം ദിനം 0.42 കോടി രൂപയായിരുന്നു ഇന്ത്യയിൽ നിന്ന് നേടിയത്.

ചിത്രം തിയറ്ററുകളിലെത്തി എട്ട് ദിവസം പൂർത്തിയാകുമ്പോൾ 9.8 കോടി രൂപയാണ് നേടിയിരിക്കുന്നത്. 10 കോടിയിലേക്ക് ഇതുവരെ എത്തിയിട്ടില്ല. ബറോസിനെ പിന്തുണച്ച് സംവിധായകരും സിനിമാ- സാങ്കേതിക പ്രവർത്തകരും രംഗത്തെത്തിയിട്ടും ബറോസിനെ രക്ഷിക്കാനായിട്ടില്ലെന്നാണ് നിലവിലെ കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ ‘ബറോസ് ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *