Your Image Description Your Image Description

പത്തനംതിട്ട: ശബരിമലയിലെ ക്രമാതീതമായ തിരക്ക് നിയന്ത്രണത്തിൽ വീഴ്ചയുണ്ടായ സാഹചര്യത്തിൽ മകരവിളക്ക് പ്രമാണിച്ച് സന്നിധാനത്ത് പരിചയ സമ്പന്നരായ പോലീസ് സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

മകരവിളക്ക് ഉത്സവത്തിനായി നടതുറന്നതിനുശേഷമുള്ള ദിവസങ്ങളിലാണ് ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പറ്റാതായത്. മണ്ഡല പൂജാ കാലയളവിൽ ലക്ഷക്കണക്കിന് മേൽ തീർത്ഥാടകർ ദർശനത്തിന് എത്തിയെങ്കിലും തിരക്ക് നിയന്ത്രിക്കാൻ സേനയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ മകര വിളക്ക് കാലയളവിലേക്ക് ചുമതലയേറ്റ പോലീസിൻ്റെ അഞ്ചാം ബാച്ചിൻ്റെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്.

തിരക്ക് നിയന്ത്രണത്തിൽ മുൻ പരിചയമുള്ള ഉദ്യോഗസ്ഥരെ അഞ്ചാം ബാച്ചിൽ ഉൾപ്പെടുത്താതിരുന്നതും സേനക്ക് തിരിച്ചടിയായി. പടി കയറ്റം വേഗത്തിലാക്കാൻ എഡിജിപി എസ്. ശ്രീജിത്ത് നേരിട്ടെത്തി നടപടി സ്വീകരിച്ചെങ്കിലും ഫലം ഉണ്ടായില്ല. മേലെ തിരുമുറ്റത്ത് വലിയ തിരക്കില്ലാത്ത സമയത്തും വലിയ നടപ്പന്തൽ തീർത്ഥാടകരെക്കൊണ്ട് തിങ്ങിനിറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *