Your Image Description Your Image Description

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാം ചരൺ – ഷങ്കര്‍ ചിത്രമാണ് ഗെയിം ചേഞ്ചര്‍. പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രമായാണ് ഗെയിം ചേഞ്ചര്‍ ഒരുക്കിയിരിക്കുന്നത്. 400 കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമക്ക് മേല്‍ വലിയ പ്രതീക്ഷകളാണ് ഉള്ളത്. ഗെയിം ചേഞ്ചറിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ട്രെയ്‌ലറിന് 2.40 മിനിറ്റ് ദൈര്‍ഘ്യമുണ്ട്.

ഷങ്കര്‍ ചിത്രങ്ങളില്‍ സാധാരണമായ വമ്പന്‍ കാന്‍വാസ് കാണാവുന്ന ചിത്രത്തില്‍ രാം ചരണിനൊപ്പം കിയാര അദ്വാനി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍, ജയറാം, നവീന്‍ ചന്ദ്ര, വെണ്ണല കിഷോര്‍, വിജയ കൃഷ്ണ നരേഷ്, ബ്രഹ്‌മാനന്ദം, രാജീവ് കനകല, രഘു ബാബു, പ്രിയദര്‍ശി പുലികൊണ്ട, സത്യ അക്കല, വെങ്കടേഷ് കകുമാനു, ചൈതന്യ കൃഷ്ണ, വിവ ഹര്‍ഷ, സുദര്‍ശന്‍, പൃഥ്വി രാജ്, റോക്കറ്റ് രാഘവ, പ്രവീണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

രാജു, സിരീഷ്, സീ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം എസ് തിരുനാവുക്കരശ്, സംഗീതം തമന്‍ എസ്, കലാസംവിധാനം അവിനാഷ് കൊല്ല, ആക്ഷന്‍ കൊറിയോഗ്രാഫര്‍ അന്‍പറിവ്, നൃത്തസംവിധാനം പ്രഭുദേവ, ഗണേഷ് ആചാര്യ, പ്രേം രക്ഷിത്, ബോസ്‌കോ ലെസ്‌ലി മാര്‍ട്ടിസ്, ജാനി, സാന്‍ഡി, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, ആന്റണി റൂബന്‍, സൗണ്ട് ഡിസൈന്‍ ടി ഉദയ് കുമാര്‍. ജനുവരി 10 ന് തിയറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *