Your Image Description Your Image Description

പുതുവർഷത്തിൽ സാരിയുടുത്ത് സുന്ദരിയായി മീനാക്ഷി ദിലീപ്. താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് സാരിയുടുത്ത് മുല്ലപ്പൂ ചൂടിയ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ബെയ്ജ് നിറത്തിലുള്ള പട്ടുസാരിയാണ് മീനാക്ഷി ഫോട്ടോയിൽ അണിഞ്ഞിരുന്നത്. പുതുവർഷത്തെ വരവേറ്റുകൊണ്ടുള്ള മീനാക്ഷിയുടെ ഈ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. എഴുപത്തി ഏഴായിരത്തിലധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്.

കാവ്യാ മാധവന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി.എസ്. ആണ് മീനാക്ഷിയെ ഒരുക്കിയിരിക്കുന്നത്. മീനുട്ടി സുന്ദരിയായതിനാൽ അധികം മേക്കപ്പിന്റെ ആവശ്യം ഇല്ലെന്നും മിനിമൽ മേക്കപ്പ് മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ഉണ്ണി പറഞ്ഞു.

പുതുവർഷ ചിത്രം പോസ്റ്റ് ചെയ്ത ഉടൻ തന്നെ നിരവധി ആളുകളാണ് മീനാക്ഷിയോടുള്ള സ്നേഹം അറിയിച്ചുകൊണ്ട് ലൈക്കുകളും കമന്റുകളുമായി എത്തിയത്. മീനാക്ഷിയുടെ സുഹൃത്തും നടിയുമായ നമിത പ്രമോദും കമന്റ് ഇട്ടിട്ടുണ്ട്. അമ്മയെപ്പോലെ തന്നെ അതീവ സുന്ദരിയാണ് മകളെന്നും, പുതു വർഷത്തിൽ ഒരു ഐശ്വര്യമുള്ള ചിത്രം കാണാനായി എന്നുമെല്ലാം ആരാധകരും കമന്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *