Your Image Description Your Image Description

കൊല്ലം: വികസന പ്രവർത്തനങ്ങൾക്കായുള്ള തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ നൂതന പദ്ധതികൾ ചർച്ച ചെയ്യുന്നതിനുള്ള ജില്ലാതല വിദഗ്ധ സമിതി യോഗത്തിൽ 23 പദ്ധതികൾക്ക് അംഗീകാരം. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതികളാണിവ.

പ്രാദേശിക വികസന പ്രത്യേകതകൾ വിശകലനം ചെയ്തു രൂപംകൊടുത്ത പദ്ധതികൾക്കാണ് അംഗീകാരം. ജില്ലാ പഞ്ചായത്തിന്റെ്റെ 10 പദ്ധതികൾ, പത്തനാപുരം, അഞ്ചൽ, ചിറ്റുമല, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തുകൾ ഒന്ന് വീതം, കുളക്കട, പിറവന്തൂർ ഗ്രാമപഞ്ചായത്തുകൾ രണ്ട് വീതം, ഓച്ചിറ, തെന്മല, കരീപ്ര, തൃക്കോവിൽവട്ടം, പത്തനാപുരം ഗ്രാമപഞ്ചായത്തുകൾ ഒന്നു വീതം എന്നിങ്ങനെ 12 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിൽ നിന്നായി 23 പദ്ധതികളാണ് അംഗീകാരത്തിനായി സമിതിക്ക് മുന്നിൽ എത്തിയത്. ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്‌ടർ എൻ. ദേവിദാസ് അധ്യക്ഷനായി. തദ്ദേശസ്‌ഥാപന ജനപ്രതിനിധികൾ,
ഡി.പി.സി സർക്കാർ നോമിനി എം. വിശ്വനാഥൻ, ജില്ലാ പ്ലാനിങ് ഓഫീസർ പി.ജെ ആമിന, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *