Your Image Description Your Image Description

മാ​ങ്കു​ളം: ഇ​ടു​ക്കി മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് മെമ്പർക്ക് കു​ത്തേ​റ്റു. എ​ട്ടാം വാ​ർ​ഡ് മെമ്പർ ബി​ബി​ൻ ജോ​സ​ഫി​നാ​ണ് കു​ത്തേ​റ്റ​ത്.മാ​ങ്കു​ളം സ്വ​ദേ​ശി ബി​നോ​യി​യാ​ണ് ആ​ക്ര​മി​ച്ച​ത്.

മാ​ങ്കു​ളം ടൗ​ണി​ൽ​വ​ച്ച് ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു ആ​ക്ര​മ​ണം ഉണ്ടായത്.ഓ​ട്ടോ ഓ​ടി​ക്കു​ന്ന ബി​നോ​യും ബി​ബി​ൻ ജോ​സ​ഫും ത​മ്മി​ൽ നേ​ര​ത്തെ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു. ബി​ബി​ന്‍റെ വ​യ​റി​നാ​ണ് കു​ത്തേ​റ്റ​ത്. സ​മീ​പ​ത്തെ ക​ട​യി​ൽ​നി​ന്നും എ​ടു​ത്ത ക​ത്തി ഉ​പ​യോ​ഗി​ച്ചാ​ണ് ബി​നോ​യി ആ​ക്ര​മി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബി​ബി​നെ ക​ള​മ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ആക്രമണത്തിന് പി​ന്നാ​ലെ ബി​നോ​യ് ഒ​ളി​വി​ൽ​പോ​യി.

Leave a Reply

Your email address will not be published. Required fields are marked *