Your Image Description Your Image Description

മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ ശിവകാര്‍ത്തികേയൻ ചിത്രം അമരന്‍ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ആഗോളതലത്തില്‍ 334 കോടിയിലധികം കളക്ഷൻ ചിത്രം നേടിയിരുന്നു. ഇപ്പോഴിതാ അമരനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ജാന്‍വി കപൂര്‍. എന്തൊരു മാജിക്കലും തീവ്രവുമായ സിനിമ. 2024 ലെ മികച്ച സിനിമ കാണാന്‍ കുറച്ച് വൈകിപ്പോയിയെന്ന് പറഞ്ഞാണ് ബോളിവുഡ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും മറ്റ് കഥാപാത്രങ്ങളായി ഭുവന്‍ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹന്‍, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്‍മാന്‍ എന്നിവരുമുണ്ടായിരുന്നു. തമിഴ്‌നാട്ടിനും പുറത്തും ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. രാജ്കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *