Your Image Description Your Image Description

റിയാദ്: ഏകീകൃത ചാര്‍ജിംഗ് പോര്‍ട്ടുകള്‍ നിര്‍ബന്ധമാക്കി സൗദി. ഇന്ന് മുതല്‍ നിലവിൽ വരുന്ന നിയമത്തിൽ ആദ്യഘട്ടത്തില്‍ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ 12 ഇലക്ട്രോണിക് ഉപകരണങ്ങളാണ് നയത്തിന് വിധേയമാകുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ഉപകരണങ്ങളിലും യു.എസ്.ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ നിര്‍ബന്ധമാക്കും.

ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട അനുഭവം നല്‍കുകയും, അധിക ചെലവുകള്‍ ഒഴിവാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടാതെ, ഇലക്ട്രോണിക് മാലിന്യങ്ങള്‍ കുറയ്ക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനുമാണ് ഇത് നിലകൊള്ളുന്നത്.

സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷനും കമ്മ്യൂണിക്കേഷന്‍സ്, സ്പേസ് ആന്റ് ടെക്നോളജി കമ്മീഷനും അടക്കമുള്ള സ്ഥാപനങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ തീരുമാനങ്ങള്‍ ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുകയും, ഉയര്‍ന്ന ഗുണമേന്മയുള്ള ചാര്‍ജിംഗ്, ഡാറ്റ ട്രാന്‍സ്ഫര്‍ സാങ്കേതികവിദ്യകള്‍ നല്‍കുകയും ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *