Your Image Description Your Image Description

ക​വി​യൂ​ർ: ക​വി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തിൽ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നു.ഒ​ന്നാം വാ​ർ​ഡി​ൽ നെ​ല്ലി​മ​ല ത​റ​കു​ന്നി​ൽ ഗി​രി​ജ അ​നി​യ​ന്‍റെ പു​ര​യി​ട​ത്തി​ൽ കൃ​ഷി​ നശിപ്പിച്ച കാ​ട്ടു​പ​ന്നി​യെയാണ് കൊ​ന്നത്. പ​ഞ്ചാ​യ​ത്ത്‌ നി​യ​മി​ച്ച ഷൂ​ട്ട​ർ​മാ​രാ​യ ജോ​സ് പ്ര​കാ​ശ്, സി​നീ​ത് ക​രു​ണാ​ക​ര​ൻ, ഷി​ജു, ജോ​ജോ മാ​ത്യു എ​ന്നി​വ​രാ​ണ് വെ​ടി​വ​ച്ച​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​നേ​ശ് കു​മാ​ർ, വാ​ർ​ഡ് മെം​ബ​ർ റെ​ച്ച​ൽ വി. ​മാ​ത്യു എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കാ​ട്ടു​പ​ന്നി​യെ ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ മ​റ​വ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *