Your Image Description Your Image Description

റിയാദ്: മൂല്യവർധിത നികുതി (വാറ്റ്) ഒടുക്കുന്നതിൽ വീഴ്ചവരുത്തിയതിന് ചുമത്തിയ പിഴകൾ ഒഴിവാക്കുന്നതിന് അനുവദിച്ച ഇളവ് ആറ് മാസത്തേക്ക് കൂടി നീട്ടി നൽകി സൗദി അറേബ്യ. നികുതി സംവിധാനങ്ങളിലെ വൈകലിനുള്ള പിഴകളിൽ നിന്ന് സ്വകാര്യ സ്ഥാപനങ്ങളെ ഒഴിവാക്കുന്നതിന് സക്കാത്ത് ആൻഡ് ടാക്സ് അതോറിറ്റി അനുവദിച്ച ഇളവ് ഡിസംബർ 31ന് അവസാനിക്കാനിരിക്കെയാണ് നീട്ടിയത്.

2025 ജൂൺ 30 വരെ ഇളവ് തുടരും. അനുവദിച്ച ഈ കാലയളവ് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് സക്കാത്ത് ആൻഡ് ടാക്സ് അതോറിറ്റി നികുതിദായകരോട് ആവശ്യപ്പെട്ടു. എല്ലാ നികുതി സംവിധാനങ്ങളിലെയും രജിസ്‌ട്രേഷനും പേയ്‌മെൻറും റിട്ടേൺ സമർപ്പിക്കലും വൈകിയതിനുള്ള പിഴകളിൽനിന്ന് ഒഴിവാക്കുന്നത് ഈ ഇളവ് പരിധിയിൽ ഉൾപ്പെടും. കൂടാതെ മൂല്യവർധിത നികുതി റിട്ടേൺ ശരിയാക്കാൻ വൈകിയതിനുള്ള പിഴ, ഇലക്ട്രോണിക് ഇൻവോയ്സിങ് വ്യവസ്ഥകളുടെ പ്രയോഗവുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്കുള്ള പിഴ, മൂല്യവർധിത നികുതിയുടെ മറ്റ് പൊതുവ്യവസ്ഥകൾ ലംഘിച്ചതിനുള്ള പിഴകൾ എന്നിവക്കും ഇളവ് ബാധകമായിരിക്കും. എന്നാൽ നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നികുതി ദായകർക്ക് മാത്രമേ ഇതിന് അർഹതയുണ്ടായിരിക്കുയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *