Your Image Description Your Image Description

ഡല്‍ഹി: അലഹബാദ് ഹൈക്കോടതി ജഡ്ജിമാരെ വാദം കേള്‍ക്കലിനിടെ ഗുണ്ടകള്‍ എന്ന് വിളിച്ച അഭിഭാഷകന് ആറ് മാസത്തെ തടവ് ശിക്ഷ. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് അഭിഭാഷകനായ അശോക് പാണ്ഡേയ്ക്ക് ശിക്ഷവിധിച്ചത്.

ആറ് മാസത്തെ തടവ് ശിക്ഷക്ക് പുറമെ 2000 രൂപ പിഴയും അശോക് പാണ്ഡെ നല്‍കണമെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒരുമാസംകൂടി തടവ് ശിക്ഷ അനുഭവിക്കണം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിലെ ജഡ്ജിമാരായ വിവേക് ചൗധരി, ബ്രിജ് രാജ് സിങ് എന്നിവരുടേതാണ് ഉത്തരവ്.

2021 ഓഗസ്റ്റ് 18-ന് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ ഋതു രാജ് അവസ്തി, ദിനേശ് കുമാര്‍ സിങ് എന്നിവരുടെ ബെഞ്ചിന് മുമ്പാകെ ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇടാതെയും അഭിഭാഷകരുടെ റോബ് ധരിക്കാതെയുമാണ് അശോക് പാണ്ഡെ ഹാജരായത്. ഇതിനെ ജഡ്ജിമാര്‍ എതിര്‍ത്തതോടെയാണ് അവരെ ഗുണ്ടകളെന്ന് അശോക് പാണ്ഡെ വിളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *