Your Image Description Your Image Description

ആഡംബരത്തിന്റെ അവസാനവാക്ക് എന്ന് തോന്നുംവണ്ണം നിരവധി കല്യാണങ്ങൾക്കാണ് ലോകം ഇപ്പോൾ സാക്ഷിയായി കൊണ്ടിരിക്കുന്നത്. കോടികൾ പൊടിപൊടിച്ച് താരപ്രഭയിൽ നടത്തുന്ന കല്യാണങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ പാകിസ്‌താനിലെ ഒരു വിവാഹാഘോഷമാണ് സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നത്

വധുവിന്റെ വീടിന് മുകളിലൂടെ പറക്കുന്ന വിമാനത്തിൽനിന്ന് പണം വിതറുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്.

വിവാഹം കളറാക്കാനായി വരന്റെ പിതാവ് വിമാനം വാടകയ്ക്കെടുത്ത് വധുവിന്റെ വീടിനു മുകളിൽ പണമഴ പെയ്യിച്ചു എന്നാണ് റിപ്പോർട്ട്. വധുവിൻ്റെ വീടിന് മുകളിലൂടെ പറന്ന വിമാനത്തിൽനിന്ന് ലക്ഷക്കണക്കിന് രൂപയാണ് താഴേയ്ക്ക് വീണതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തു.
ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വീഡിയോയ്ക്ക് താഴെ നിരവധിപേരാണ് കമന്റുകളുമായി എത്തുന്നത്. ആകാശത്തുനിന്ന് എറിയുന്നതിനു പകരം ആ പണം പാവപ്പെട്ടവരെ സഹായിക്കാൻ ഉപയോഗിക്കാമായിരുന്നു എന്നായിരുന്നു ഒരു കമന്റ്.
സമ്പത്ത് എങ്ങനെ ചിലവഴിക്കരുത് എന്നതിന് ഒരു ഉദാഹരണമാണിതെന്ന് മറ്റൊരാൾ വിമർശിച്ചു. രസകരമായ പ്രതികരണങ്ങളും ചിലർ പങ്കുവെച്ചു. വധുവിന്റെ അയൽക്കാർ ആയിരിക്കും ഇപ്പോൾ ലോകത്തിലെ ഏറ്റവും സന്തുഷ്‌ടർ, ജീവിതകാലം മുഴുവൻ വരൻ തൻ്റെ പിതാവിന്റെ കടം വീട്ടേണ്ടിവരും എന്നിങ്ങനെ വിമർശനവും തമാശയും എല്ലാം നിറച്ചുകൊണ്ട് ധാരാളം കമന്റുകൾ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *