Your Image Description Your Image Description

ബ്രസീൽ തരം വിനീഷ്യസിന് ബാലൺ ഡി ഓർ പുരസ്കാരം ലഭിക്കാതെ പോയതിനെ വിമർശിച്ച് ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വിനീഷ്യസിന് പുരസ്കാരം സമ്മാനിക്കാത്തത് നീതിയല്ലെന്നായിരുന്നു അഞ്ച് തവണ ബാലൺ ഡി ഓർ പുരസ്കാരം നേടിയ ക്രിസ്റ്റ്യാനോയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം നടന്ന ബെസ്റ്റ് മിഡിൽ ഈസ്റ്റ് പ്ലെയർ അവാർഡ് വേദിയിലാണ് ബാലൺ ഡി ഓർ പുരസ്കാരത്തെ ക്രിസ്റ്റ്യാനോ വിമർശിച്ചത്. തന്റെ അഭിപ്രായത്തിൽ വിനീഷ്യസിന് ബാലൺ ഡി ഓർ പുരസ്കാരത്തിന് അർഹതയുണ്ട്. അവർ പുരസ്കാരം നൽകിയത് റോഡ്രിക്കായിരുന്നു. റോഡ്രിയും പുരസ്കാരം അർഹിച്ചിരുന്നു. പ​​ക്ഷേ വിനീഷ്യസ് ചാമ്പ്യൻസ് ലീഗിൽ കിരീടം നേടുകയും ഫൈനലിൽ ഗോൾ നേടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ആണ് ബാലൻ ഡി ഓർ പുരസ്കാരം പ്രഖ്യാപിച്ചത്.
മാഞ്ചസ്റ്റർ സിറ്റിയുടെ റോഡ്രിക്കാണ് പുരസ്കാരം ലഭിച്ചത്.
സിറ്റിക്ക് നാലാം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ റോഡ്രി പ്രധാന പങ്കുവഹിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. 2024 ലെ യൂറോ കപ്പിൽ സ്​പെയിനിന്റെ പോരാട്ടത്തിന് ചുക്കാൻ പിടിച്ചത് റോഡ്രിയായിരുന്നു. ഫൈനലിൽ സ്പെയിൻ 2-1ന് ഇംഗ്ലണ്ടി​നെ തോൽപ്പിക്കുകയും മത്സരത്തിലെ മികച്ച പ്രകടനത്തിന് റോഡ്രിക്ക് പ്ലെയർ ഓഫ് ദ ടുർണമെന്റ് അവാർഡ് നൽകുകയും ചെയ്തിരുന്നു. നേരത്തെ ബാലൺ ഡി ഓർ പുരസ്കാര പ്രഖ്യാപനം നടന്ന് ഒരു മാസത്തിനകം വിനീഷ്യസ് ജൂനിയറിന് ഫിഫയുടെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള അവാർഡ് ലഭിച്ചിരുന്നു. ദുബൈ ഗ്ലോബ് സോക്കർ അവാർഡിൽ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരത്തിനും വിനീഷ്യസ് അർഹനായി.

Leave a Reply

Your email address will not be published. Required fields are marked *