Your Image Description Your Image Description

ബെംഗളൂരു: ബഹിരാകാശത്തും വൃത്തി ഉറപ്പാക്കാൻ പുതിയ പരീക്ഷണവുമായി ഐഎസ്ആ‌ർഒ. ബഹിരാകാശത്തെ മാലിന്യങ്ങൾ ശേഖരിക്കാൻ ശേഷിയുള്ള യന്ത്രക്കൈ ആണ് പരീക്ഷിച്ചത്. തിരുവനന്തപുരം വിഎസ്എസ്‍സി വികസിപ്പിച്ചെടുത്ത ഡെബ്രിസ് ക്യാപ്ച്ചർ റോബോട്ടിക് മാനിപ്പുലേറ്റർ പരീക്ഷണത്തിന്റെ വീഡിയോ ഐഎസ്ആർഒ എക്സിൽ പങ്കുവെച്ചു. ബഹിരാകാശത്ത് ഒഴുകി നടക്കുന്ന ഉപഗ്രഹ ഭാഗങ്ങളടക്കമുള്ള മാലിന്യം പിടിച്ചെടുക്കാൻ ശേഷിയുള്ള റോബോട്ടാണിത്. ഭാവിയിൽ ബഹിരാകാശത്ത് വച്ച് തന്നെ ഉപഗ്രഹങ്ങളിൽ വീണ്ടും ഇന്ധനം നിറയ്ക്കുന്നത് അടക്കമുള്ള പരീക്ഷണങ്ങൾക്കും ഈ യന്ത്രക്കൈ പ്രയോജനപ്പെടും.

സ്പേഡെക്സ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പിഎസ്എൽവി സി 60 റോക്കറ്റിന്റെ നാലാം ഘട്ടത്തെ ഒരു താൽക്കാലിക ഉപഗ്രഹമായി ബഹിരാകാശത്ത് നിലനിർത്തിയിട്ടുണ്ട്. അതിൽ വെച്ചായിരുന്നു ഈ റോബോട്ടിന്റെ പരീക്ഷണവും. തിരുവനന്തപുരം ഐഐഎസ്‍യു നിർമ്മിച്ച നടക്കും റോബോട്ടിന്റെ പരീക്ഷണവും ഇതിൽ വെച്ചായിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഐഎസ്ആർഒ നടത്തുന്ന യന്ത്രകൈയുടെ രണ്ടാമത്തെ പരീക്ഷണമാണിത്. പോയെം-4ൽ സ്ഥാപിച്ചിരുന്ന യന്ത്രക്കൈ കഴിഞ്ഞ ദിവസം വിജയകരമായി പ്രവ‍ർത്തിപ്പിച്ചിരുന്നു. ഐഎസ്ആർഒയുടെ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐ.ഐ.എസ്‍.യു) വികസിപ്പിച്ച റീലൊക്കേറ്റബിൾ റോബോട്ടിക് മാനിപുലേറ്റർ ടെക്നോളജി ഡെമോൺസ്ട്രേറ്റർ (RRM-TD) എന്ന വാക്കിങ് യന്ത്രക്കൈ ആണ് പ്രവർത്തിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *