Your Image Description Your Image Description

തിരുവനന്തപുരം: സിപിഐഎമ്മിന് പെരിയ ഇരട്ടക്കൊലക്കേസില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിബിഐ ആണ് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയതെന്നും രാഷ്ട്രീയ നീക്കത്തെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയില്‍ ആരോപണവിധേയനായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ രാജിവെക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഐസി ബാലകൃഷ്ണന്‍ പറഞ്ഞിട്ടാണ് പണപ്പിരിവ് നടത്തിയതെന്നും പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമാണുള്ളതെന്നും വ്യക്തമായി. യുഡിഎഫ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. പി വി അന്‍വറിന്റെ അറസ്റ്റ് സ്വാഭാവിക നടപടിയെന്നും ആര്‍ക്കും ഒരു ഹീറോ പരിവേഷവും ഇല്ലയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ നീലപ്പെട്ടി പരാമര്‍ശത്തില്‍ എന്‍എന്‍ കൃഷ്ണദാസിന് പാര്‍ട്ടിയുടെ പരസ്യതാക്കീതുണ്ടായി. കൃഷ്ണദാസ് പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ചെന്നും പ്രസ്താവന പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടെന്ന് വരുത്തിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *