Your Image Description Your Image Description

അടുത്തമാസം നടക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ഐ.സി.സി ചാമ്പ്യൻസ് ട്രോഫി മത്സരം ബഹിഷ്കരിക്കണമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് കത്തെഴുതി പാർലമെന്‍റ് അംഗങ്ങൾ. 160ൽ അധികം അംഗങ്ങൾ ഒപ്പുവെച്ച കത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് കൈമാറി. സ്ത്രീകളുടെ അവകാശങ്ങളെ പരിഗണിക്കാത്ത താലിബാൻ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ചാമ്പ്യൻസ് ട്രോഫിയിൽ അഫ്ഗാനിസ്ഥാനെതിരെ കളിക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്

അടുത്ത മാസം ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഫെബ്രുവരി 26 ന് ലാഹോറിൽ വെച്ചാണ് അഫ്ഗാനിസ്ഥാൻ-ഇംഗ്ലണ്ട് മത്സരം തീരുമാനിച്ചിരിക്കുന്നത്. ഐ.സി.സിയുടെ എല്ലാ നയങ്ങളും മറികടന്ന് അഫ്ഗാൻ വനിതകളുടെ ക്രിക്കറ്റിലും മറ്റ് സ്പോർട്സിലും ഉള്ള പങ്കാളിത്തം താലിബാൻ ഇല്ലാതാക്കി. 2021ൽ ഭരണം പിടിച്ചെടുത്തതിന് ശേഷമാണ് താലിബാൻ ഇത്തരം തീരുമാനങ്ങൾ കൈകൊണ്ടത്. എന്നാൽ പുരുഷതാരങ്ങൾ ഐ.സി.സി.യുടെ എല്ലാ ടൂർണമെന്‍റിലും പങ്കെടുക്കുന്നുണ്ട്.ലേബർ പാർട്ടി എം.പിയായ ടോണിയ അൻ്റോണിയാസി എഴുതിയ കത്തിൽ ജെറമി കോർബിൻ അടക്കമുള്ള ഹൗസ് ഓഫ് കോമൺസ്, ഹൗസ് ഓഫ് ലോർഡ്‌സ് അംഗങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. ‘സ്ത്രീകൾക്കെതിരായ ഒരു തരത്തിലുമുള്ള അതിക്രമങ്ങളും ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ല എന്ന വ്യക്തമായ സന്ദേശം നൽകുന്നതിനായി അഫ്ഗാനിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കാൻ ഇ.സിബിയോട് ആവശ്യപ്പെടുന്നു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും പെൺകുട്ടികളും അനുഭവിക്കുന്ന കഷ്‌ടപ്പാടുകൾ അവഗണിക്കപ്പെടില്ലെന്ന് വ്യക്തമാക്കാനും അവർക്ക് ഐക്യദാർഡ്യത്തിന്‍റെ സന്ദേശം നൽകാനും ഞങ്ങൾ ഇ.സി.ബിയോട് അഭ്യർത്ഥിക്കുന്നുവെന്നും ‘ കത്തിൽ പറയുന്നു. ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടി അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരങ്ങൾ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഉപേക്ഷിച്ചിരുന്നു

 

Leave a Reply

Your email address will not be published. Required fields are marked *