Your Image Description Your Image Description

ഡ​ൽ​ഹി: പെരിയ ഇരട്ടക്കൊലക്കേസിൽ മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കാതെ പോയത് സിപിഐഎം-കോൺഗ്രസ് കള്ളക്കളി മൂലമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

കെ. ​സു​രേ​ന്ദ്രന്റെ പ്രതികരണം…….

ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം സി​പി​എ​മ്മി​ന്‍റെ ഉ​ന്ന​ത​രാ​യ നേ​താ​ക്ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട്ട മ​റ്റൊ​രു കേ​സാ​ണ് പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേസ്.കേ​സി​ൽ സി​പി​എ​മ്മും കോ​ൺ​ഗ്ര​സു​മാ​യി ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​യ​തി​നാ​ലാ​ണ് പ​ത്ത് പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട​ത്. കേ​ര​ള പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​തെ​ങ്കി​ൽ എ​ല്ലാ പ്ര​തി​ക​ളെ​യും വെ​റു​തെ​വി​ട്ടേ​നെ​.

അതെ സമയം, പെരിയ ഇരട്ട കൊലപാതക കേസില്‍ 14 പ്രതികള്‍ കുറ്റക്കാര്‍. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. ശിക്ഷിക്കപ്പെട്ട 14 പേരില്‍ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമനും ഉള്‍പ്പെട്ടത് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. കൂടാതെ ഇതില്‍ ആറ് പേര്‍ സിപിഐഎമ്മിന്റെ സജീവ പ്രവര്‍ത്തകരോ പാര്‍ട്ടി ചുമതലകളില്‍ ഉണ്ടായിരുന്നവരോ ആണ്. ജനുവരി മൂന്നിനാണ് ശിക്ഷാവിധി.

Leave a Reply

Your email address will not be published. Required fields are marked *