Your Image Description Your Image Description

കൊട്ടാരക്കര: മോർച്ചറിയിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ രണ്ട് താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്നും പുറത്താക്കി. വിപിൻദാസ്(കബീർ), രാജൻ എന്നിവർക്ക് എതിരെയാണ് നടപടി.

ജില്ലാ മെഡിക്കൽ ഓഫിസറുടെ ഉത്തരവ് അനുസരിച്ച് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സിന്ധു ശ്രീധരനാണ് നടപടി എടുത്തത്. ആശുപത്രിയിലെ മോർച്ചറി വാടകയുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിൽ വൻ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഒരു വർഷത്തെ പരിശോധനയിൽ ലക്ഷങ്ങളുടെ കുറവാണ് കണ്ടെത്തിയത്.
തുടർന്ന് 3.5 ലക്ഷത്തോളം രൂപ തിരികെ അടപ്പിച്ചു. മുൻ വർഷങ്ങളിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നറിയാൻ പരിശോധന നടന്നു വരികയാണ്. മറ്റ് ജീവനക്കാരുടെ പങ്കും അന്വേഷിക്കുകയാണ്. നിലവിലെ ക്രമക്കേട് തുക തിരികെ അടച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിട്ടില്ല.സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *