Your Image Description Your Image Description

റിയാദ്: സോഷ്യൽ മീഡിയയിൽ പരസ്യങ്ങൾ ചെയ്യുന്നതിലൂടെ കോടികൾ വരുമാനം ലഭിക്കുന്നെന്ന അവകാശവാദവുമായി സൗദി യുവതി. സ്നാപ് ചാറ്റ് സെലിബ്രിറ്റിയായ സാറ അൽവദ്ആനിയ എന്ന യുവതിയാണ് കോടികളാണ് താൻ പരസ്യത്തിലൂടെ സമ്പാദിക്കുന്നത് എന്ന് അവകാശപ്പെട്ടത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു യുവതിയുടെ അവകാശവാദം. എന്നാൽ, ഇതിന് പിന്നാലെ ജനറൽ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷൻ യുവതിയെ ചോ​ദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയും സാറയുടെ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തുകയുമായിരുന്നു.

സമൂഹ മാധ്യമങ്ങളിൽനിന്ന് തനിക്ക് പത്തുകോടി റിയാൽ വരുമാനം ലഭിക്കുന്നുണ്ടെന്നായിരുന്നു ഒരു മാധ്യമ പ്രവർത്തകനുമായി നടത്തിയ അഭിമുഖത്തിൽ യുവതി പറഞ്ഞത്. സാമൂഹികമാധ്യമങ്ങളിലൂടെ താൻ ചെയ്യുന്ന പരസ്യങ്ങൾക്ക് ഭീമമായ വരുമാനം ലഭിക്കുന്നുവന്നാണ് സൗദി മാധ്യമപ്രവർത്തകൻ മുഹമ്മദ് അൽദരീം നടത്തിയ അഭിമുഖത്തിൽ സാറ അൽവദ്ആനി അവകാശവാദമുന്നയിച്ചത്. എന്നാൽ, ഇത് വ്യാജ അവകാശവാദമാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഒരു പരസ്യത്തിന് താൻ 70,000 റിയാൽ മുതൽ ഒരു ലക്ഷം റിയാൽ വരെയാണ് ഈടാക്കുന്നതെന്ന് സാറ അൽവദ്ആനി പറഞ്ഞത്. ഒരു കമ്പനിക്കു വേണ്ടി പരസ്യം ചെയ്യാൻ ഒരു കോടി റിയാലിന് കരാർ ഒപ്പുവച്ചിരുന്നു. ഇതാണ് പരസ്യത്തിലൂടെ തനിക്ക് ലഭിച്ച ഏറ്റവും ഉയർന്ന പ്രതിഫലം. പ്രതിദിനം ശരാശരി നാലു പരസ്യങ്ങൾ തോതിൽ വർഷത്തിൽ 1,500 ഓളം പരസ്യങ്ങൾ താൻ ചെയ്യുന്നുണ്ടെന്നും വർഷത്തിൽ പത്തു കോടിയിലേറെ റിയാൽ പരസ്യങ്ങളിലൂടെ ലഭിക്കുന്നുണ്ടെന്നും ഇവർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *