Your Image Description Your Image Description

കോട്ടയം: സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കോട്ടയം അമയന്നൂരിലാണ് അപകടം നടന്നത്. കോട്ടയം നീറികാട് സ്വദേശി ജിതിൻ (15) ആണ് മരിച്ചത്.

ശനിയാഴ്ച‌ വൈകുന്നേരം 4.30-ഓടെ അമയന്നൂർ സെന്റ് തോമസ് എൽ.പി സ്‌കൂളിന് സമീപമാണ് അപകടം ഉണ്ടായത്. ജിതിനും സഹോദരൻ ജിബിനും സലൂണിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സഹോദരൻ ജിബിൻ ചികിത്സയിൽ കഴിയുകയാണ്.പാമ്പാടി വെള്ളൂർ ടെക്‌നിക്കൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ജിതിൻ.

 

Leave a Reply

Your email address will not be published. Required fields are marked *