Your Image Description Your Image Description

കോയമ്പത്തൂർ : ഉപ്പിലിപാളയം എ.കെ.ജി. നഗറിൽ 22 കിലോ കഞ്ചാവുമായി ഏഴുപേർ അറസ്റ്റിൽ. രാമനാഥപുരം ശ്രീനഗറിൽ എം. കുമരപ്പൻ (48), ചിന്നിയംപാളയം എം. ശാന്തകുമാർ (19), ആർ. ഗോകുൽ (22), എസ്. ആനന്ദരാജ് (30), ആർ. പൃഥ്വിരാജ് (21), എം. മാധവൻ (20), എം. ജയരാജ് (30) എന്നിവരെയാണ്‌ പോലീസ് പിടികൂടിയത്.‌

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽഉദ്യോഗസ്ഥർ ഉപ്പിലിപാളയം റാവുത്തർ റോഡിൽ പരിശോധന നടത്തുകയായിരുന്നു.അറസ്റ്റിലായ കുമരപ്പൻ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട മനുഷ്യക്കടത്തുകേസിൽ അറസ്റ്റിലായ സിക്കന്തർ ബാഷയുടെ സഹായിയാണെന്ന്‌ പോലീസ് പറഞ്ഞു.

ആന്ധ്രാപ്രദേശിൽനിന്നു കഞ്ചാവ് കൊണ്ടുവന്ന് കോയമ്പത്തൂരിൽ ഉയർന്നവിലയ്ക്ക്‌ വിൽക്കുകയാണെന്ന്‌ പിടിയിലായവർ . ഏഴുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *