Your Image Description Your Image Description

തിരുവനന്തപുരം : പാർട്ടി അംഗങ്ങളും നേതാക്കളും മദ്യപിക്കരുതെന്ന് നിർദേശം നൽകി സി.പി.ഐ. നേതൃതലത്തിലുളളവർ മദ്യപിച്ച് പൊതുജനമധ്യത്തിൽ അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പെരുമാറരുതെന്നും സി.പി.ഐ സംസ്ഥാന കൗൺസിലിൽ അവതരിപ്പിച്ച രേഖയിൽ നിർദ്ദേശിക്കുന്നു.

പാർട്ടി ഘടകങ്ങൾക്ക് സ്വീകരിക്കാവുന്ന സംഭാവനയുടെ പരിധിയും സി.പി.ഐ ഉയർത്തി.ബ്രാഞ്ചുകൾക്ക് ഒരാളിൽ നിന്ന് പരമാവധി 3000 രൂപ വരെ സ്വീകരിക്കാം. നേരത്തെയിത് 1000 രൂപയായിരുന്നു.

ലോക്കൽ കമ്മിറ്റികൾക്ക് സ്വീകരിക്കാവുന്ന സംഭാവന 10000 രൂപയാണ്. മണ്ഡലം കമ്മിറ്റികൾക്ക് ഒരാളിൽ നിന്ന് പരമാവധി 50000 രൂപ വരെ പിരിച്ചെടുക്കാം. ജില്ലാ കമ്മിറ്റികൾക്ക് ഒരാളിൽ നിന്നും പിരിച്ചെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *