Your Image Description Your Image Description

ആര്യനാട് : കാർ ഓടിച്ച് ഓട്ടോറിക്ഷയെ ഇടിച്ചിട്ട ശേഷം നിറുത്താതെ പോയ പോലീസ് അസോസിയേഷൻ ഭാരവാഹിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇയാൾ മദ്യലഹരിയിൽ ആയിരുന്നു.

വിളപ്പിൽശാല സ്റ്റേഷനിലെ സി.പി.ഒ വെളിയന്നൂർ ആർ.രതീഷിനെയാണ് സസ്പെൻഡ് ചെയ്തത്.കഴിഞ്ഞ ഞായർ രാത്രി പുളിമൂട് ജംഗ്ഷന് സമീപം ഓട്ടോയെ ഇടിച്ച ശേഷംകടന്ന കാറിനെ നാട്ടുകാർ പിന്തുടർന്നാണ് രതീഷിനെ പിടികൂടി പെ‍ാലീസിന് കൈമാറിയത്.

മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ആര്യനാട് പോലീസ് അറസ്റ്റുചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *