Your Image Description Your Image Description

പക്ഷിപ്പനി വൈറസിന് ജനിതകമാറ്റം വന്നതായി റിപ്പോർട്ട്.അമേരിക്കയിൽ പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ലൂസിയാനയിൽ ഒരു പക്ഷിപ്പനി ബാധിതനിൽ നിന്ന് ശേഖരിച്ച സാമ്പിളിന്റെ പരിശോധനയിലാണ് വൈറസിന് ജനിതകമാറ്റം വന്നതായി കണ്ടെത്തിയത്. കടുത്ത ശ്വാസംമുട്ടലും പനിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് 65 വയസുള്ള രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളിൽ നിന്നെടുത്ത സാമ്പിളിൽ അസ്വാഭാവിക മാറ്റങ്ങളാണ് ആരോഗ്യപ്രവർത്തകർ കണ്ടെത്തിയത്. വൈറസിന് കോശങ്ങളിലേക്ക് കടക്കാൻ സഹായിക്കുന്ന ജീനുകളിലാണ് മാറ്റം വന്നതായി കണ്ടെത്തിയത്.

ഈ വൈറസിന് ജനിതകമാറ്റത്തോടെ, ശ്വാസനാളിയിലെ കോശങ്ങളിലേക്ക് വേഗത്തിൽ പ്രവേശിക്കാൻ l സാധിക്കുമെന്നാണ് വിവരം. വൈറസിൻ്റെ ജനിതകമാറ്റം അമേരിക്കൻ ഡിസീസ് കൺട്രോൾ സെൻ്ററിനെ അറിയിച്ചിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്.

അമേരിക്കയിലെ പൗൾട്രി ഫാമുകളിലും പശുവളർത്തൽ കേന്ദ്രങ്ങളിലും രോഗം റിപ്പോർട്ടുചെയ്ത‌ിട്ടുണ്ട്. വ്യാപകമായി രോഗം പടരുന്നതിനാൽ അമേരിക്കൻ സംസ്ഥാനങ്ങൾ കടുത്ത ജാഗ്രതയിലാണ്. ഇതുവരെ പക്ഷികളിൽ കണ്ടെത്തിയ വൈറസ് വകഭേദങ്ങളിൽ നിന്ന് ഇതിന് വ്യത്യാസമുണ്ട്. അതിനാൽ രോഗിയിൽ പ്രവേശിച്ചതിന് ശേഷമാകാം വൈറസിന് ജനിതകമാറ്റമുണ്ടായതെന്നാണ് അനുമാനം. കൂടുതലാളുകളിലേക്ക് വൈറസ് പകരാനുള്ള സാധ്യത ഒഴിവാക്കിയില്ലെങ്കിൽ ലോകം അപകടത്തിലേക്ക് നീങ്ങും എന്ന ആശങ്കയിലാണ് ആരോഗ്യ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *