Your Image Description Your Image Description

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ വകുപ്പ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍ 600 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ സോഷ്യല്‍ ഓഡിറ്റ് വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉളളവര്‍ക്ക് മുന്‍ഗണന. ബിരുദധാരികളായ കുടുംബശ്രീ ഓക്‌സിലയറി ഗ്രൂപ്പ് അംഗങ്ങള്‍, സന്നദ്ധ സംഘടനഅംഗങ്ങള്‍, മുന്‍കാല ജനപ്രതിനിധികള്‍ തുടങ്ങിയവരെയാണ് പരിഗണിക്കുന്നത്. ഉയര്‍ന്ന പ്രായപരിധി 35 വയസ്.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ആറുവര്‍ഷത്തെ ഇളവ് അനുവദിക്കും. അപേക്ഷാ ഫോമിന്റെ ലിങ്ക് www.socialaudit.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി ജനുവരി 10. ഫോണ്‍ -0471 2724696.

Leave a Reply

Your email address will not be published. Required fields are marked *